ബംഗളൂരു: പഹല്‍ഗാം ഭീകരാക്രമണം നടത്തിയ കുറ്റവാളികള്‍ക്കെതിരായ നടപടികളില്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭീകരത തുടച്ച് നീക്കാന്‍ സര്‍ക്കാര്‍ എല്ലാ ശക്തിയും ഉപയോഗിക്കണം. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യമാണ് പ്രധാനം, മതവും ഭാഷയും പിന്നീട് വരുന്നതാണ്. അതിനാല്‍ നാമെല്ലാവരും രാജ്യത്തിനായി ഒരുമിച്ച് പോരാടണം. സര്‍ക്കാരിന് പിന്തുണ നല്‍കണമെന്ന് താന്‍ പലതവണ അറിയിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ ക്ഷേമത്തിനായി ഒരുമിച്ച് പോരാടാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി. പരസ്പരം വിമര്‍ശിക്കുന്നതിന് പകരം എല്ലാവരെയും വിശ്വാസത്തിലെടുക്കുകയാണെങ്കില്‍ തുടര്‍ നടപടികള്‍ എളുപ്പമാകും. തങ്ങള്‍ പിന്തുണ നല്‍കുമെന്നും അദേഹം ആവര്‍ത്തിച്ചു.
സര്‍വകക്ഷി യോഗത്തില്‍ സംസാരിച്ചത് രാജ്യത്തിന്റെ സുരക്ഷ പരിഗണിച്ചാണ് വെളിപ്പെടുത്താന്‍ കഴിയാത്തത്. പലരും വിമര്‍ശനം ഉന്നയിക്കുന്നത് കണ്ടു. അത് ശരിയല്ല. യോഗത്തില്‍ എന്തിനെപ്പറ്റിയാണ് സംസാരിച്ചതെന്ന് വ്യക്തമാക്കിയതാണ്. ചിലര്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നു. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. അതിനാല്‍ രാജ്യത്തിന്റെ താല്‍പര്യാര്‍ത്ഥം എല്ലാം പുറത്ത് പറയാന്‍ സാധിക്കില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി തന്നെ മാറി നിന്നത് ശരിയായ നടപടിയല്ലെന്നും അദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.