മാർപാപ്പായുടെ ഓർമയിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷം; വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പിന്നീട്

മാർപാപ്പായുടെ ഓർമയിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷം; വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് പിന്നീട്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഓർമ്മയിൽ റോമിൽ കൗമാരക്കാരുടെ ജൂബിലി ആഘോഷം നടന്നു. ആഗോളസഭ 2025 വർഷം പൂർത്തിയതിന്റെ ഭാഗമായായിരുന്നു ജൂബിലി ആഘോഷം. ജൂബിലികളുടെ ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് കൗമാരക്കാര്‍ക്ക് വേണ്ടിയുള്ള സംഗമവും ആഘോഷവും സംഘടിപ്പിച്ചത്.

അമേരിക്ക, ബ്രസീൽ, ഇന്ത്യ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഉക്രെയ്ൻ, യു.കെ, ജർമ്മനി, ചിലി, വെനിസ്വേല, മെക്സിക്കോ, ഓസ്ട്രേലിയ, അർജന്റീന നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് യുവാക്കൾ കൗമാരക്കാരുടെ സം​ഗമത്തിൽ പങ്കെടുത്തു. ജൂബിലിയിൽ സംബന്ധിക്കാൻ എത്തിച്ചേർന്നവർക്ക് മാർപാപ്പയുടെ വേർപാട് ദുഖം സമ്മാനിച്ചെങ്കിലും പാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ റോമിലെത്തിയവർക്ക് അവസരം ലഭിച്ചു.



മാർപാപ്പയുടെ വിയോ​ഗത്തെ തുടർന്ന് അന്നേ ദിവസം നടത്താനിരുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചിരുന്നു.‌ 2006-ൽ പതിനഞ്ചാം വയസിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടിസ് അനൗപചാരികമായി “ദൈവത്തിന്റെ ഇൻഫ്ളുവൻസർ” എന്നാണ് അറിയപ്പെട്ടിരുന്നത്.

തന്റെ ഇടവകയ്ക്കായി ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചതിലൂടെയും കോഡിങ് നടത്തിയതിലൂടെയും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തന്റെ കഴിവുകൾ ഉപയോഗിച്ചതിലൂടെയും ആണ് അക്യുട്ടിസ് പ്രശസ്തനായി മാറിയത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.