ഇസ്രയേലിൽ കാട്ടുതീ പടരുന്നു; നിരവധി പേർക്ക് പരിക്ക്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിൽ കാട്ടുതീ പടരുന്നു; നിരവധി പേർക്ക് പരിക്ക്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജറുസലേം: ഇസ്രയേലിലെ ജറുസലേമിനടുത്ത് കാട്ടുതീ പടരുന്നുന്നതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കാട്ടുതീ നഗരത്തിലേക്കും വ്യാപിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. തീപടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ജറുസലേമിനടുത്ത് ഉണ്ടായ കാട്ടുതീയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പടരുമെന്ന ആശങ്ക വർധിച്ചുവരുന്നതിനാൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തീ പടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അടിയന്തരഘട്ടങ്ങളിൽ സജ്ജമായിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയച്ചു.

ഇസ്രയേൽ പൊലിസിനെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസുകളെയും സഹായിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ഹോം ഫ്രണ്ട് കമാൻഡ്, വ്യോമസേന, ഐഡിഎഫ് തുടങ്ങിയവയോട് ഉത്തരവിട്ടതായി സൈനിക മേധാവി പറഞ്ഞു. രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തങ്ങളിലൊന്നായാണ് അധികാരികൾ ഇതിനെ വിലയിരുത്തുന്നത്. പ്രദേശത്തെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം തീ വേഗത്തിൽ പടർന്ന് പിടിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഇസ്രയേലിൻ്റെ അടിയന്തര മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം (എംഡിഎ)ഇതുവരെ 23 പേർക്ക് ചികിത്സ നൽകിയതായി പറഞ്ഞു. ഇതിൽ 13 പേർ പൊള്ളലേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടാതെ പുക ശ്വസിച്ചുണ്ടായ അസ്വസ്വതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരും ഇതിലുൾപ്പെടുന്നു. രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ നിന്ന് നൂറുകണക്കിന് സാധാരണക്കാർ ഇപ്പോഴും അപകടത്തിലാണെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.