സ്വിറ്റ്സർലണ്ടിൽ ചെറുപുഷ്‌പ മിഷൻ ലീഗിന് പുതിയ ഭാരവാഹികൾ

സ്വിറ്റ്സർലണ്ടിൽ ചെറുപുഷ്‌പ മിഷൻ ലീഗിന് പുതിയ ഭാരവാഹികൾ

ബേൺ: സ്വിറ്റ്സർലണ്ടിൽ ചെറുപുഷ്‌പ മിഷൻ ലീഗിന് പുതിയ ഭാരവാഹികൾ. ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ഡയറക്ടറായും പ്രസിഡന്റ് ആയി നിർമല വാളിപ്ലാക്കലും സെക്രെട്ടറി ആയി ഫ്രീഡാ അമ്പലത്തട്ടിലും ട്രെഷറർ ആയി ജോസ് ഇടശേരിയും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ ഒന്നിന് മൂന്ന് മണിക്ക് എഗ്ഗിലെ സെന്റ് ആന്റണീസ് ദേവാലയത്തിലെ പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഭാരവാഹികൾ സ്ഥാനമേറ്റെടുക്കും. മിഷൻ ലീഗ് ആഗോള ഡയറക്ടർ ഡോ. ജെയിംസ് പുന്നപ്ലാക്കൽ ചടങ്ങ് ഉദ്ഘാടനം ചെയും

ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഔദ്യോഗിക അന്തര്‍ദേശീയ സമിതിയെ തിരഞ്ഞെടുത്തത്. എല്ലാ മൂന്നാം ഞായറാഴ്ചയും കുട്ടികൾക്ക് ഓൺലൈൻ പ്രയർ മീറ്റിങ്ങും സംഘം നടത്തിവരുന്നുണ്ട്. സ്വിറ്റ്സർലണ്ടിലെ സീറോ മലബാർ സഭാ വിശ്വാസികളിൽ നിന്നും വേദോപദേശം നൽകുന്ന അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നുമാണ് സ്വിറ്റ്സർലൻഡിലെ മിഷൻലീഗ് പ്രവർത്തങ്ങൾക്കായി ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

2023 ഒക്ടോബർ ഒന്നിനാണ് ജർമ്മനിയിലെ സ്ട്യുട്ട്നിഗാർട്ടിലെ നിന്നുള്ള ഫാദർ ബിനീഷ് വെങ്ങക്കുന്നേൽ സ്വിറ്റസർലൻഡിൽ മിഷൻ ലീ​ഗ് ആരംഭിച്ചത്. സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1947 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷന്‍ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തിലും ഇന്ത്യയിലും വിദേശങ്ങളിലും വളര്‍ന്ന് പന്തലിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ വെളിയില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച മിഷന്‍ ലീഗ്, ഇപ്പോള്‍ അമേരിക്ക, കാനഡ, യു.കെ, അയര്‍ലണ്ട്, ഇറ്റലി, ജര്‍മനി, ഓസ്‌ട്രേലിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.