അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നും തട്ടിക്കൊണ്ടു പോയ വൈദികന് മോചനം. കുർമിൻ റിസ്ഗയിലെ സെന്റ് ജെറാൾഡ് ക്വാസി ഇടവക വികാരി ഫാ. ഇബ്രാഹിം ആമോസാണ് അക്രമികളിൽ നിന്നും മോചിതനായത്. ഏപ്രിൽ 24ന് അർധരാത്രിയിലാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്.
ഫാദർ ആമോസ് പരിക്കുകൾ ഒന്നും ഏൽക്കാതെയാണ് തിരിച്ചെത്തിയിരിക്കുന്നതെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാദർ ജേക്കബ് ഷാനറ്റ് പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാഷ്ട്രമാണ് നൈജീരിയ. ഇവിടുത്തെ പുരോഹിതന്മാരെയും സെമിനാരിക്കാരെയും മറ്റ് ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടു പോകല്‍ സംഭവങ്ങളിലെ ഏറ്റവും പുതിയതാണ് ഫാ. ഇബ്രാഹിം ആമോസിന്റെ തിരോധാനവും മോചനവും.
തട്ടിക്കൊണ്ടു പോകുന്നത് രാജ്യത്ത് ഒരു വ്യവസായമായി മാറിയിരിക്കുകയാണെന്നും വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകള്‍ ദിവസവും തട്ടിക്കൊണ്ടു പോകലിന് ഇരകളാകുന്നുവെന്നും നൈജീരിയന്‍ വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നു.
മോചനദ്രവ്യത്തിന് വേണ്ടി നൈജീരിയയിൽ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകൾ പെരുകുന്നത് ഫ്രാൻസിസ് മാർപാപ്പയിലും ആശങ്ക ഉയർത്തിയിരുന്നു. 2024 ഫെബ്രുവരി 25ന് നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനം മാർപാപ്പ ഇതേ കുറിച്ച് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.