റിയാദ്: സൗദിയിലെ ജീസാന്‍ മേഖലയില്‍ ഹുതി മിലിഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേർക്ക് പരുക്കേറ്റതായി വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.

ജീസാനിലെ അതിർത്തി ഗ്രാമങ്ങളിലൊന്നിലാണ് മിസൈല്‍ പതിച്ചത്. രണ്ട് യെമന്‍ പൗരന്മാർക്കും രണ്ട് സ്വദേശി പൗരന്മാർക്കുമാണ് പരുക്കേറ്റതെന്ന് സൗദി വാർത്താ ഏജന്‍സി വ്യക്തമാക്കി.

രണ്ട് വീടുകള്‍ക്കും ഒരു ഗ്രോസറിക്കും മൂന്ന് സിവിലിയന്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയതായും ജീസാന്‍ മേഖലയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗംദി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.