​'പ്രതീക്ഷിച്ചതാണ് നടന്നത്; പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ'; ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് ട്രംപ്

​'പ്രതീക്ഷിച്ചതാണ് നടന്നത്; പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷ'; ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ പ്രതികരിച്ച് യു. എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ആക്രമണം നടക്കുന്നതിനെ കുറിച്ച് യു.എസിന് അറിയാമായിരുന്നുവെന്ന് ട്രംപ് പ്രതികരിച്ചു. എന്തോ ഒന്ന് സംഭവിക്കാൻ പോവുകയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.