പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാപ്പ, കര്‍ദിനാളിന്റെ ചുവന്ന വസ്ത്രങ്ങളില്‍ നിന്നും മാര്‍പാപ്പയുടെ വെളുത്ത വസ്ത്രങ്ങളിലേക്ക് മാറുന്ന ഒരു ചെറിയ മുറി... അതാണ് 'കണ്ണീരിന്റെ മുറി' (The Room of Tears). ഇറ്റാലിയന്‍ ഭാഷയില്‍ 'സ്റ്റാന്‍സ ഡെല്ലെ ലാക്രിം'.
ചരിത്രാതീത കാലം മുതല്‍ പല മാര്‍പാപ്പമാരും അവരുടെ തിരഞ്ഞെടുപ്പിന് ശേഷം ഈ മുറിയിലെത്തി വികാരഭരിതരായി കരഞ്ഞിട്ടുള്ളതിനാലാണ് ഇത് 'കണ്ണീരിന്റെ മുറി' എന്നറിയപ്പെടുന്നത്.
ഇവിടെ നിന്നുമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന ബാല്‍ക്കണിയിലെത്തി പുതിയ മാര്‍പാപ്പ ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യുന്നത്. സിസ്റ്റെയ്ന്‍ ചാപ്പലില്‍ നിന്ന് ഏതാനും അടി അകലെയാണ് ഈ മുറി.
മാര്‍പാപ്പ തിരഞ്ഞെടുപ്പിന്റെ ചരിത്ര പ്രധാനമായ ഒരു തീരുമാനമെടുക്കുന്നതും ഈ മുറിയില്‍ വച്ചാണ്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയാള്‍ തന്റെ റോള്‍ ഏറ്റെടുക്കുകയും അങ്ങനെ കോണ്‍ക്ലേവ് അവസാനിപ്പിക്കുകയും ചെയ്ത ശേഷം കര്‍ദിനാള്‍ ഡീന്‍ അദേഹത്തോട് പേപ്പല്‍ പേര് എന്തായിരിക്കുമെന്ന് ചോദിക്കും.
തീരുമാനം അറിയിച്ച ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാപ്പയ്ക്ക് ഈ മുറിയില്‍ കുറച്ചു നിമിഷങ്ങള്‍ ചിലവഴിക്കാം. അവിടെ വച്ച് പുതിയ പാപ്പ തന്റെ വെളുത്ത പേപ്പല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നു. പിന്നീടാണ് ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്യുന്നത്.
ഈ ചെറിയ മുറിയില്‍ വിവിധ മാര്‍പാപ്പമാരുടെ വര്‍ഷങ്ങളായിട്ടുള്ള വസ്ത്രങ്ങളും സ്മരണികകളും രേഖകളും സൂക്ഷിക്കുന്നു. പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്ന വേളയില്‍ ഈ മുറിയില്‍ മൂന്ന് വലുപ്പത്തിലുള്ള പേപ്പല്‍ വസ്ത്രങ്ങള്‍ വച്ചിരിക്കും. ചെറുത്, ഇടത്തരം, വലുത്. പുതിയ മാര്‍പാപ്പയ്ക്ക് അനുയോജ്യമായത് അണിയാം. കൂടാതെ പേപ്പല്‍ ഷൂസുള്ള പെട്ടികളും ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.