നിരത്തിലെ കാഴ്ചകൾ

നിരത്തിലെ കാഴ്ചകൾ

ഇരുന്നും കിടന്നും മുട്ടിലിഴഞ്ഞും
തെരുവിൽ നാൽക്കാലികളായി....
അഭ്യാസമറിയാത്ത അഭ്യസ്തവിദ്യർ
അടവറിയുന്നവർ കയ്യടക്കുന്നു കസേരകൾ..
മതിൽ ചാടിപിൻവാതിൽപടികൾ
ഒന്നൊന്നായി കയറുന്നു ...
നിറമില്ലാത്ത ജീവിതങ്ങളെ...
ചുവപ്പും കാവിയും ഖദറും ഒരു
പോലെ നിറച്ചാർത്തിൽ
മറക്കുന്നു ....മറയ്ക്കുന്നു ...

മടിയിൽ കനമില്ലാത്തവർ
ആൾ ബലമില്ലാത്തവർ
വാഗ്ദാനങ്ങളുടെ തെരുവോരങ്ങളിൽ
അന്തിയുറങ്ങുന്നവർ...
അറിവ് അന്നമാകാത്തവർ
നേട്ടങ്ങൾ നൊമ്പരമായവർ ...
തൊട്ടു പോകുന്നുണ്ട്
തോൽക്കാനുള്ള പൊള്ള വാക്കുകൾ..
പ്രകടനങ്ങൾളാകുന്ന പ്രകടനങ്ങൾ ..

കരുതരുത്ഒരരിവാളും .....
തേടരുത് വിളക്കാകാത്ത-
തൊരുനക്ഷത്രവും ....
വഞ്ചിതരാകാതൊരു
കൈക്കരുത്തിലും.....
ചുംബിക്കരുതൊരു താമര മൊട്ടിലും …

ഒന്നിച്ചു കൈകോർത്തിടുകി-
ലൊരിക്കൽ കനകം
വിളയും കനവുകളിൽ.. 
കാലം മറക്കാത്ത മറയ്ക്കാത്ത
കരുത്തായുണരും നിങ്ങൾ .......!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.