തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്.
ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്‌സിന്‍ സ്വീകരിച്ചു.വാക്സിനുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു . വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണ്. ആരും അറച്ചുനില്‍ക്കരുത്. അത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. സൂചിയുടെ ചെറിയ വേദനമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു . അരമണിക്കൂര്‍ കഴിഞ്ഞിട്ടും മറ്റ് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.