കാര്യങ്ങള്‍ പാകിസ്ഥാന് അത്ര എളുപ്പമല്ല; വായ്പ അനുവദിക്കാന്‍ 11 പുതിയ ഉപാധികള്‍ കൂടി മുന്നോട്ട് വച്ച് ഐഎംഎഫ്

കാര്യങ്ങള്‍ പാകിസ്ഥാന് അത്ര എളുപ്പമല്ല; വായ്പ അനുവദിക്കാന്‍ 11 പുതിയ ഉപാധികള്‍ കൂടി മുന്നോട്ട് വച്ച് ഐഎംഎഫ്

വാഷിങ്ടൺ: പാകിസ്ഥാൻ അനുവദിച്ച വായ്പ കൈമാറാൻ പതിനൊന്ന് പുതിയ ഉപാധികൾ കൂടി മുന്നോട്ട് വെച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). ഇന്ത്യയുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുകയോ കൂടുതൽ വഷളാവുകയോ ചെയ്യുന്നത് വായ്പാ പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഐഎംഎഫ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

വാർഷിക ബജറ്റ് 17.60 ലക്ഷം കോടി രൂപയായി ഉയർന്നതാണ് പ്രധാന ആവശ്യം. ഈ തുകയിൽ 1.07 ലക്ഷം കോടി രൂപ വികസന പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ വൈദ്യുതി ബില്ലുകളിലെ ബാധ്യതകളുടെ സർച്ചാർജിൽ' അന്താരാഷ്ട്ര നാണയ നിധി ശനിയാഴ്ച പുറത്തിറക്കിയ പുതിയ ഉപാധികളിൽ ഉൾപ്പെടുന്നതായി ദ എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.

പതിനൊന്ന് ഉപാധികൾ കൂടി ഉൾപ്പെടുത്തിയതോടെ പാകിസ്ഥാന് വായ്പ അനുവദിക്കും അന്താരാഷ്ട്ര നാണയ നിധിയുടെ ആകെ ഉപാധികളുടെ എണ്ണം. അടുത്ത സാമ്പത്തിക വർഷത്തിൽ പാകിസ്ഥാൻ്റെ പ്രതിരോധ ബജറ്റ് 2.4 ലക്ഷം കോടി രൂപ ആണെന്നും ഐഎംഎഫിൻ്റെ റിപ്പോർട്ടിലുണ്ട്. നടപ്പു സാമ്പത്തിക വർഷത്തേക്കാൾ 12 ശതമാനം കൂടുതലാണിത്. ഐഎംഎഫ് നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ്.

ഒരു സമഗ്ര പദ്ധതിയിലൂടെ പ്രവിശ്യകൾക്ക് പുതിയ കാർഷിക നികുതി ഏർപ്പെടുത്താനുള്ള വ്യവസ്ഥയും ഐഎംഎഫ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഇക്കൊല്ലം ജൂൺ ഇതിനായി പ്രവിശ്യകൾക്ക് അനുവദിച്ചിരിക്കുന്ന സമയം.

അന്താരാഷ്ട്ര നാണയ നിധിയുടെ ഗവേണൻസ് ഡയഗനോസ്റ്റിക് അസസ്‌മെൻ്റിൻ്റെ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള ഭരണ നടപടി സംബന്ധിച്ച രൂപരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും പുതിയ ഉപാധികളിൽ പറയുന്നു.

2027 ന് ശേഷമുള്ള സാമ്പത്തിക നടപടികളുടെ രൂപരേഖയും 2028 മുതലുള്ള ഭരണ നിർവഹണ സംവിധാനത്തിൻ്റെ രൂപരേഖയും തയ്യാറാക്കി പ്രസിദ്ധീകരിക്കാനും ഐഎംഎഫ് നിർദ്ദേശിച്ചിട്ടുണ്ട്. പാചക വാതകം ഉൾപ്പെടുത്തി ഊർജ മേഖലയിൽ പുതിയ തീരുമാനം നടപ്പിലാക്കണമെന്നും സർക്കാരിന് നിർദ്ദേശമുണ്ട്.

പുതിയ തീരുമാനങ്ങൾ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്നും ഉപാധികളിൽ പറയുന്നു. തെറ്റായ വ്യൂർജ നയങ്ങളാണ് പാകിസ്ഥാൻ്റെ കടക്കെണിക്ക് കാരണമാകുന്നതെന്നും അന്താരാഷ്ട്ര നാണയ നിധിയും ലോകബാങ്കും വിലയിരുത്തുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.