സിഡ്നി : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ കിഴക്കൻ തീര മേഖലകളിൽ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവും തുടരുന്നു. മൂന്ന് പേരെ കാണാതായതായാണ് റിപ്പോർട്ട്. കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് പലിയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിന്റെ മധ്യ വടക്ക് ഭാഗത്ത് നിലനിൽക്കുന്ന ന്യൂനമർദ്ധ പാത്തിയാണ് മഴ കനക്കുവാൻ കാരണം. കോപ്പ്സാർബർ, ടാരി,ഗ്ലാഡ് സ്റ്റോണ്‍, വിങ്ഹാം, ഗ്ലെന്‍തോണ്‍ തുടങ്ങിയ മേഖലകൾ മഴക്കെടുതിയിലാണ്. മിഡ് നോര്‍ത്ത് കോസ്റ്റിലെ ഹണ്ടർ മേഖലകളിൽ 280 മില്ലിലിറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത്.
20000ത്തോളം ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. നദികളിൽ വെള്ളം ഒഴുകുന്നതിനെ തുടർന്ന് ആളുകൾ മേൽക്കൂരകളിൽ അഭയം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്. പലയിടങ്ങളിലും വ്യോമ മാർഗം ആളുകളം രക്ഷപെടുത്തി.
ശക്തമായ കാറ്റിനെ തുടർന്ന് പല മേഖലകളിലും വൈദ്യുതി പൂർണമായും ഇല്ലാതായി. കഴിഞ്ഞ ദിവസം മാത്രം 150 ലധികം രക്ഷാപ്രവർത്തനം നടത്തിയെന്ന് അധികൃതർ അറിയിച്ചു. 1929ലെ ആറ് മീറ്റർ എന്ന റെക്കോർഡ് ഭേദിച്ചാണ് മാനിങ് നദിയിൽ വെള്ളം ഉയരുന്നത്. ഇതോടെ പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. വീടുകളിൽ നിന്ന് ഒഴിപ്പിച്ചവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഹണ്ടര്‍ മേഖലയില്‍ താമസക്കാര്‍ കുടുങ്ങി കിടക്കുകയാണ്. നിരവധി സ്ഥലങ്ങളില്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് എമര്‍ജന്‍സി സര്‍വീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എമര്‍ജന്‍സി വിഭാഗം വ്യക്തമാക്കി. പലയിടത്തും മഴ തുടരുന്നത് ആശങ്കയാകുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.