മുംബൈ: ഇന്ത്യന്‍ സൈന്യത്തിന്റെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന് (എഡബ്ല്യുഡബ്ല്യുഎ) 1.10 കോടി സംഭാവന ചെയ്ത് നടി പ്രീതി സിന്റ. ശനിയാഴ്ച ജയ്പുരില്‍ നടന്ന പരിപാടിയില്‍ തുക കൈമാറി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ പഞ്ചാബ് കിങ്സിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് തുക മാറ്റിവെച്ചത്. സൈനികരുടെ വിധവകളുടെ ശാക്തീകരണത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് തുകയെന്ന് വാര്‍ത്താക്കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.
സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിന്റെ ആര്‍മി കമാന്‍ഡര്‍, എഡ്ബ്ല്യുഡബ്ല്യുഎ സപ്ത ശക്തി പ്രാദേശിക പ്രസിഡന്റ്, സൈനിക കുടുംബങ്ങള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു. സൈനികരുടെ ധീര കുടുംബങ്ങളെ പിന്തുണയ്ക്കുക എന്നത് ഉത്തരവാദിത്വവും ആദരവുമാണെന്ന് പ്രീതി സിന്റ അഭിപ്രായപ്പെട്ടു.
നമ്മുടെ സൈനികരുടെ ത്യാഗങ്ങള്‍ക്ക് പൂര്‍ണമായി പ്രതിഫലം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെങ്കിലും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരെ മുന്നോട്ട് പോകാന്‍ സഹായിക്കാനും നമുക്ക് കഴിയും. നമ്മുടെ സൈനികരെക്കുറിച്ച് അഭിമാനമുണ്ട്. രാഷ്ട്രത്തിനും അതിന്റെ ധീര സംരക്ഷകര്‍ക്കും വേണ്ടി തങ്ങള്‍ ഉറച്ചു നില്‍ക്കുമെന്നും പ്രീതി സിന്റ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.