ആഗോള വ്യാപാര സഘര്‍ഷങ്ങൾ; ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്

ആഗോള വ്യാപാര സഘര്‍ഷങ്ങൾ; ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലെന്ന് റിപ്പോർട്ട്

മെൽബൺ: ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ഓസ്‌ട്രേലിയയുടെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി.

ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ വാര്‍ഷിക അടിസ്ഥാനത്തില്‍ 1.3 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

1.5 ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. സമ്പദ് വ്യവസ്ഥയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. 2017 സെപ്തംബര്‍ പാദത്തിന് ശേഷം വളര്‍ച്ചയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഈ വര്‍ഷം പകുതിയോടെ 1.8 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രവചനം.

ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 0.7 ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ ഈ ലക്ഷ്യത്തിലെത്തൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള വ്യാപാര സഘര്‍ഷങ്ങളാണ് വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണമെന്ന് ബ്യൂറോ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.