ന്യൂയോര്‍ക്ക്: ജൈവ വസ്തുക്കള്‍ അനധികൃതമായി കടത്തിയ ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റില്‍. തെറ്റായ സത്യവാങ്മൂലം നൽകിയായിരുന്നു ചൈനീസ് ഗവേഷക അസ്കാരിസ് ഇനത്തിലുള്ള വിരകളെ യുഎസിലേക്ക് എത്തിച്ചത്. 
ചൈനയിലെ വുഹാനിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകയായ ചെംങുവാൻ ഹാനിനെയാണ് എഫ്ബിഐ ഡെട്രോയിറ്റ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് രണ്ട് ചൈനീസ് ശാസ്ത്രജ്ഞർ സമാന രീതിയിൽ പിടിയിലായിരുന്നു. അമേരിക്കൻ ഗവേഷണങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ശക്തമായി പ്രതിരോധിക്കുമെന്നും  യുഎസ് മുന്നറിയിപ്പ് നൽകി.
പുസ്തകത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയ അതിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിരകളെന്നാണ് എഫ്ബിഐയെ വൃത്തങ്ങൾ നൽകുന്ന വിവരം. ചൈനീസ് പൗരയുടെ അറസ്റ്റ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നുള്ള ചെങ്സ്വന്‍ ഹാനെ ജൈവ വസ്തുക്കള്‍ യുഎസിലേക്ക് കടത്തിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഫെഡറൽ ഏജന്റുമാരോട് കള്ളം പറഞ്ഞ് രക്ഷപ്പടാനുള്ള ശ്രമം അവർ നടത്തി. ജൈവ കടത്തുമായി ബന്ധപ്പെട്ട് മൂന്നാമത്തയാളാണ് പിടിയിലാകുന്നത്. മിഷിഗൺ സർവകലാശാലയിലെ ലാബിലേക്ക് നാട വിര ( Round worm) അടങ്ങിയ നാല് പാക്കുകൾ അയച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും കാഷ് പട്ടേൽ വ്യക്തമാക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.