മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കണം; മാര്‍പാപ്പയെ സന്ദര്‍ശിച്ച് ലെബനന്‍ പ്രസിഡന്റ്

മിഡില്‍ ഈസ്റ്റില്‍ സമാധാനം പുനസ്ഥാപിക്കണം; മാര്‍പാപ്പയെ സന്ദര്‍ശിച്ച് ലെബനന്‍ പ്രസിഡന്റ്

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തി ലിയോ പതിനാലമൻ മാര്‍പാപ്പയെ സന്ദര്‍ശിച്ച് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍. മുഴുവന്‍ മിഡില്‍ ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്തു.

മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വളര്‍ത്തിക്കൊണ്ട് രാജ്യത്ത് സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചര്‍ച്ചയില്‍ ഉരിത്തിരിഞ്ഞു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും ലെബനന്‍ സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.