വനിതാ ഏകദിന ലോക കപ്പ്; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ അഞ്ചിന് കൊളംബോയില്‍

വനിതാ ഏകദിന ലോക കപ്പ്; ഇന്ത്യ-പാക് പോരാട്ടം  ഒക്ടോബര്‍ അഞ്ചിന് കൊളംബോയില്‍

ന്യൂഡല്‍ഹി: വനിതാ ഏകദിന ലോക കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും കൊളംബോയില്‍ ഏറ്റു മുട്ടും. ഒക്ടോബര്‍ അഞ്ചിനാണ് മത്സരം. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയ ഒക്ടോബര്‍ ഒന്നിന് അവരുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഇന്‍ഡോറിലാണ് മത്സരം.

എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. റൗണ്ട് റോബിന്‍ പോരാട്ടമായിരിക്കും. ലീഗ് ഘട്ടത്തില്‍ 28 മത്സരങ്ങളും നോക്കൗട്ടില്‍ മൂന്ന് മത്സരങ്ങളുമുണ്ടാകും. ബംഗളൂരു, ഇന്‍ഡോര്‍, ഗുവാഹത്തി, വിശാഖപട്ടണം, കൊളംബോ എന്നിവയാണ് വേദികള്‍.

ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29 നാണ്. ഗുവാഹത്തിയാണ് വേദി. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30 ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് ബംഗളൂരുവിലോ കൊളംബോയിലോ നടക്കും.

ടൂര്‍ണമെന്റിന്‍ ഇന്ത്യയുടെ മത്സര ക്രമം:

ഇന്ത്യ-ശ്രീലങ്ക: സെപ്റ്റംബര്‍ 30, ബംഗളൂരു

ഇന്ത്യ-പാകിസ്ഥാന്‍: ഒക്ടോബര്‍ 5, കൊളംബോ

ഇന്ത്യ-ദക്ഷിണാഫ്രിക്ക: ഒക്ടോബര്‍ 9, വിശാഖപട്ടണം

ഇന്ത്യ-ഓസ്ട്രേലിയ: ഒക്ടോബര്‍ 12, വിശാഖപട്ടണം

ഇന്ത്യ-ഇംഗ്ലണ്ട്: ഒക്ടോബര്‍ 19, ഇന്‍ഡോര്‍

ഇന്ത്യ- ന്യൂസിലന്‍ഡ്: ഒക്ടോബര്‍ 23, ഗുവാഹത്തി

ഇന്ത്യ- ബംഗ്ലാദേശ്: ഒക്ടോബര്‍ 26, ബംഗളൂരു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.