വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയില്‍ നിന്ന് പാലിയം സ്വീകരിച്ച് കോഴിക്കോട് അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലക്കല്‍. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങൾക്കിടയിലാണ് 54 മെത്രാപ്പോലിത്തമാർക്കൊപ്പം ഡോ. വർഗീസ് ചക്കാലക്കലും പാലിയം സ്വീകരിച്ചത്.
കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന് പുറമെ മുംബൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോണ്‍ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പാലിയം സ്വീകരിച്ചത്.
മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് പാലിയം അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.