വയനാട് സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ​തെന്ന് പൊലീസ്

വയനാട് സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ; 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ​തെന്ന് പൊലീസ്

ജറുസലേം: വയനാട് ബത്തേരി സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.

കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ജിനേഷ്. ജോലി ചെയ്യുന്ന വീട്ടിലെ വയോധികയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ജിനേഷിനെ കണ്ടെത്തിയത്.

ഇസ്രയേലിൽ 7,000-ത്തിലധികം മലയാളികൾ കെയര്‍ ഗിവര്‍ ആയി ജോലി ചെയ്യുന്നുണ്ടെന്ന് നോർക്ക അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.