'സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി': സര്‍ക്കാരിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്‍

'സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി':  സര്‍ക്കാരിനെ വെട്ടിലാക്കി മന്ത്രി സജി ചെറിയാന്‍

പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ മന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെ വെട്ടിലാക്കിയ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയാണ് ജീവന്‍ നിലനിര്‍ത്തിയതെന്നായിരുന്നു മന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞഞ്ഞത്.

'സ്വകാര്യ ആശുപത്രിയില്‍ മന്ത്രിമാരും സാധാരണക്കാരുമെല്ലാം ചികിത്സക്ക് പോകും. എവിടെയാണോ നല്ല ട്രീറ്റ്‌മെന്റ് കിട്ടുക അവിടെ പോകും. ഡെങ്കിപ്പനി വന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു താന്‍ പോയത്. അന്ന് മരിക്കുമെന്ന സാഹചര്യം വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ ടെക്നോളജിയുള്ള ആശുപത്രിയുണ്ട്. അത്രയും ചിലപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയലുണ്ടാവില്ല. കൂടുതല്‍ ചികിത്സ എവിടെ കിട്ടുമോ അപ്പോള്‍ അവിടെ പോകണം. ഇവിടുത്തെ പ്രശ്നം സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢാലോചനയാണ്.

അതിനകത്ത് വീണാ ജോര്‍ജിനെ ബലിയാടാക്കിയിരിക്കുകയാണ്. പാവം സ്ത്രീ, അവരെന്ത് ചെയ്തു? അതുകൊണ്ടല്ലേ എല്ലാവരും ഇറങ്ങിയിരിക്കുന്നത്. അതൊന്നും ഞങ്ങള്‍ അംഗീകരിക്കില്ല. വീണാ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സംരക്ഷിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.