'ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണം': ഉപഭോക്തൃ കോടതി

'ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണം':  ഉപഭോക്തൃ കോടതി

കൊച്ചി: ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതായിരിക്കണമെന്ന് ഉപഭോക്തൃ കോടതി. മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഇടപെടല്‍.

എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം വച്ചത്.

ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പ് വരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

രോഗികള്‍ക്ക് മെഡിക്കല്‍ രേഖകള്‍ ലഭ്യമാകുന്നതിനുള്ള കാല താമസം പരിഹരിക്കണം. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി. ഡി.ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.