നിമിഷ പ്രിയയുടെ മോചനം: ഇന്ന് വീണ്ടും ചര്‍ച്ച; തലാലിന്റെ കുടുംബം അനുനയ പാതയിലെന്ന് സൂചന

നിമിഷ പ്രിയയുടെ മോചനം: ഇന്ന് വീണ്ടും ചര്‍ച്ച; തലാലിന്റെ കുടുംബം അനുനയ പാതയിലെന്ന് സൂചന

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടല്‍ ഊര്‍ജിതമായി തുടരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമന്‍ സമയം ഇന്ന് രാവിലെ പത്തിന് വീണ്ടും ചര്‍ച്ച നടത്തും. അതിനിടെ കുടുംബം അനുനയ പാതയിലെത്തിയെന്ന വിവരവും പുറത്തു വരുന്നുണ്ട്.

തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. അതിനായി അദേഹം തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ട്.

നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാന്‍ അറ്റോണി ജനറലുമായി അദേഹം കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്.

നിമിഷ പ്രിയ വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുകൂലമായി നീങ്ങുകയാണെന്ന് അദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമാണ് തലാലിന്റെ കൊലപാതകം. അത് കൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്.

കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീദ് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാക്കുക എന്നതാണ് ഇന്നത്തെ ചര്‍ച്ചയുടെ മുഖ്യ ലക്ഷ്യം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.