'മിണ്ടിയാല്‍ കുത്തിക്കൊല്ലും'; കിണറിലിരുന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയെന്ന് പ്രതിയെ ആദ്യം കണ്ടയാള്‍

'മിണ്ടിയാല്‍ കുത്തിക്കൊല്ലും';  കിണറിലിരുന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയെന്ന് പ്രതിയെ ആദ്യം കണ്ടയാള്‍

കണ്ണൂര്‍: കിണറില്‍ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ടെത്തിയ ആളെ ഭീഷണിപ്പെടുത്തി കൊടും കുറ്റവാളി ഗോവിന്ദച്ചാമി. മിണ്ടിക്കഴിഞ്ഞാല്‍ കുത്തിക്കൊല്ലുമെന്നാണ് കണ്ണൂര്‍ തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ജീവനക്കാരന്‍ ഉണ്ണികൃഷ്ണനെ പ്രതി ഭീഷണിപ്പെടുത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്ക് ശേഷമാണ് പിടിയിലായത്. തളാപ്പിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കിണറ്റില്‍ നിന്നാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടിയത്.

മതില്‍ ചാടിയ ഗോവിന്ദച്ചാമി തളാപ്പ് പരിസരത്ത് ഉണ്ടെന്നറിഞ്ഞ് ഉണ്ണികൃഷ്ണന്‍ ഓഫീസിലും കിണറിലും തിരഞ്ഞിരുന്നു. എന്നാല്‍ ഒന്നും കണ്ടില്ല. തൊട്ടടുത്ത പറമ്പില്‍ പോലീസും നാട്ടുകാരും കാടുവെട്ടി തിരച്ചില്‍ നടത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ വീണ്ടും ഓഫീസിന്റെ പിറകില്‍ പരിശോധന നടത്തിയപ്പോഴാണ് കിണറില്‍ ഗോവിന്ദച്ചാമിയെ കണ്ടത്.

ബഹളം വെച്ചപ്പോള്‍ കൊന്നുകളയുമെന്ന് തമിഴ് കലര്‍ന്ന മലയാളത്തില്‍ പ്രതി ഭീഷണിപ്പെടുത്തി. ബഹളം കേട്ട് തൊട്ടടുത്തപറമ്പില്‍ തിരച്ചില്‍ നടത്തുകയായിരുന്ന നാട്ടുകാരും പൊലീസ് എത്തിയാണ് ഗോവിന്ദച്ചാമിയെ പുറത്തെടുത്തത്. ഒളിച്ചിരുന്ന പറമ്പില്‍ പൊലീസ് എത്തിയതറിഞ്ഞ പ്രതി തൊട്ടടുത്തുള്ള കിണറില്‍ ഇറങ്ങുകയായിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.