കാതോലിക് കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിൽ പെർത്തിൽ മലയാളം ക്ലാസുകൾ

കാതോലിക് കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിൽ പെർത്തിൽ മലയാളം ക്ലാസുകൾ

പെർത്ത്: സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാതോലിക് കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകൾ ആരംഭിക്കുന്നു. മാതൃവേദി യൂണിറ്റിന്റെ സഹകരണത്തോടുകൂടിയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് മൂന്ന് ഞായറാഴ്ച മുതൽ മലയാളം ക്ലാസുകൾ ആരംഭിക്കും. നൂറിലധികം കുട്ടികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിലുള്ള കുട്ടികൾക്കാണ് മലയാളം ക്ലാസുകൾ നടത്തപ്പെടുക. ക്ലാസുകൾക്ക് നേതൃത്വം നൽകാനായി നിരവധി ടീച്ചേഴ്സ് വോളണ്ടിയർമാരായി രം​ഗത്തെത്തിയിട്ടുണ്ട്. പെർത്ത് ഓറഞ്ച് ​​ഗ്രോവിലുള്ള സീറോ മലബാർ പള്ളിയുടെ പാരിഷ് ഹാളിലാണ് മലയാളം ക്ലാസുകൾ നടത്തുക.

കാതോലിക് കോൺ​ഗ്രസിന്റെ ആഭിമുഖ്യത്തിൽ അടുത്തിടെ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ് എന്ന സിനിമയുടെ പ്രദർശനവും പെർത്തിൽ വിജയകരമായി നടന്നിരുന്നു. നിരവധി ആളുകൾ കുടുംബസമേതം സിനിമ ആസ്വദിച്ചു. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഷെയ്സൺ പി ഔസേഫ് സംവിധാനം ചെയ്ത മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ മുൻകൈയിൽ ഒരുങ്ങിയ ബോളിവുഡ് സിനിമയാണ് 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്'. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ വാഴ്ത്തപ്പെട്ട റാണി മരിയയുടെ ബയോപിക് ആയ ചിത്രം ബോംബെയിലെ ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ രാണ ആണ് നിർമ്മിച്ചത്.

സിസ്റ്റർ റാണി മരിയയായി വിൻസി അലോഷ്യസ് വേഷമിട്ട ചിത്രത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം അഭിനേതാക്കൾ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിലെ നായിക വിൻസി അലോഷ്യസിന് മികച്ച നടിക്കും സംവിധായകൻ ഷൈസൺ പി ഔസേഫിന് മികച്ച നവാഗത സംവിധായകനുമുള്ള അവാർഡുകൾ ലഭിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.