അങ്കാറ: പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്ക് വിനോദ സഞ്ചാര മേഖലയിൽ കനത്ത തിരിച്ചടി. തുർക്കി സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണം ജൂണിൽ 37 ശതമാനം കുറഞ്ഞു. തുർക്കിയിലേക്ക് ഇന്ത്യൻ വിനോ ദസഞ്ചാരികൾ ഏറ്റവും അധികമെത്തുന്ന മാസത്തിലാണ് ഈ തിരിച്ചടി.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെ ഇന്ത്യൻ വിനോദ സഞ്ചാരികൾ തുർക്കിയിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയിരുന്നു.
ജൂണിൽ 24,250 ഇന്ത്യൻ വിനോദസഞ്ചാരികൾ മാത്രമാണ് രാജ്യം സന്ദർശിച്ചതെന്ന് തുർക്കിയിൽ നിന്നുള്ള ഔദ്യോഗിക ടൂറിസം കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ ഇതേ മാസത്തിൽ 38,307 ഇന്ത്യൻ വിനോദ സഞ്ചാരികൾ സന്ദർശിച്ചിരുന്ന അതേ മാസത്തിൽ നിന്ന് ഏകദേശം 37 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
മെയ് മാസത്തിൽ 31,659 ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കിയിലേക്ക് പോയി. 2024 മെയ് മാസത്തിൽ 41,554 ഇന്ത്യക്കാരാണ് തുർക്കിയിലെ മനോഹാരിത ആസ്വദിക്കാനെത്തിയത്.
മെയ് ഒമ്പതിന് തുർക്കി നിർമ്മിത ഡ്രോണുകൾ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചുവെന്നത് പുറത്തുവന്നിരുന്നു. പാകിസ്ഥാന് പരസ്യ പിന്തുണ കൂടി നൽകിയതോടെ തുര്‍ക്കിക്കെതിരെ ശക്തമായ പ്രതിഷേധം ഇന്ത്യയിൽ ഉയർന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.