യുവജന ജൂബിലി ആഘോഷത്തിന് സമാപനം; വത്തിക്കാനിലെത്തിയത് പത്ത് ലക്ഷത്തിലധികം യുവതീയുവാക്കള്‍

യുവജന ജൂബിലി ആഘോഷത്തിന് സമാപനം; വത്തിക്കാനിലെത്തിയത് പത്ത് ലക്ഷത്തിലധികം യുവതീയുവാക്കള്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന യുവജന ജൂബിലിയാഘോഷത്തിന് റോമില്‍ സമാപനമായി.

നൂറ്റിനാല്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി പത്ത് ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് യുവജന ജൂബിലി ആഘോഷത്തിന് സമാപനമായത്.

ഞായറാഴ്ച 'തോര്‍ വെര്‍ഗത്തയില്‍' അര്‍പ്പിച്ച ദിവ്യബലിയില്‍ ലിയോ പതിനാലാമന്‍ പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള യുവതീ യുവാക്കള്‍ പങ്കെടുത്തു.

യേശുവുമായുള്ള കൂടിക്കാഴ്ചയുടെയും പ്രത്യാശയുടെയും അനുഭവത്തില്‍ ജീവിക്കുന്നതിന്റെ സാക്ഷ്യം പങ്കുവയ്ക്കാനായി ജൂലൈ 28 മുതലാണ് റോമില്‍ യുവ ജനങ്ങള്‍ സമ്മേളിച്ചത്.

വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതില്‍ കടക്കല്‍, റോമിലെ ചിര്‍ക്കോ മാസിമൊ മൈതാനിയില്‍ തയ്യാറാക്കിയ താല്‍ക്കാലിക കുമ്പസാര കൂടാരങ്ങളില്‍ പാപ സങ്കീര്‍ത്തന കൂദാശാ സ്വീകരണം, ശനിയാഴ്ച റോമിന്റെ പ്രാന്ത പ്രദേശത്തുള്ള തോര്‍ വെര്‍ഗാത്തയില്‍ പാപ്പയുമൊത്തുള്ള ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷ ഉള്‍പ്പടെയുള്ള സപ്തദിന ജൂബിലിയാചരണ പരിപാടികളായിരുന്നു മുഖ്യ ആകര്‍ഷണം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.