വാഷിങ്ടണ്‍ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തയത്.
വെടിനിര്‍ത്തല്‍ കരാറുകള്‍ എപ്പോള്‍ വേണമെങ്കിലും തകരാം. അതിനെ നിലനിര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് മാര്‍ക്കോ റുബിയോ പറഞ്ഞു.
'വെടിനിര്‍ത്തല്‍ കരാര്‍ അതുപോലെ തുടര്‍ന്നുകൊണ്ടു പോവുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും മേലേ ഒരു കണ്ണ് നമുക്ക് എപ്പോഴുമുണ്ട്. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,' മാര്‍ക്കോ റുബിയോ പറഞ്ഞു.
'വെടിനിര്‍ത്തല്‍ കരാറുകള്‍ ഒക്കെ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാവാം. പ്രത്യേകിച്ചും മൂന്നര വര്‍ഷമായി (ഉക്രെയ്നില്‍) യുദ്ധം നടക്കുന്നത് നമ്മള്‍ കാണുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാകാനല്ല നമ്മള്‍ പരിശ്രമിക്കുന്നത്. ഇന്ന് സമാധാനം പുലരണം, അതുകൊണ്ട് ഇന്ന് ഇവിടെ യുദ്ധമില്ല, ഭാവിയിലും ഉണ്ടാവരുത്,' എന്നാണ് ആഗ്രഹിക്കുന്നതെന്നും മാര്‍ക്കോ റുബിയോ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.