പറക്കുന്നതിനിടെ വിമാനത്തിന്റെ ചിറക് ഭാഗികമായി വേര്‍പെട്ടു; യാത്രക്കാരിയുടെ ഇടപെടലിൽ വന്‍ ദുരന്തം ഒഴിവായി

പറക്കുന്നതിനിടെ വിമാനത്തിന്റെ ചിറക് ഭാഗികമായി വേര്‍പെട്ടു; യാത്രക്കാരിയുടെ ഇടപെടലിൽ വന്‍ ദുരന്തം ഒഴിവായി

ടെക്‌സസ്: ലാന്‍ഡിങ്ങിന് തൊട്ടു മുമ്പ് ഡെല്‍റ്റ എയര്‍ലൈന്‍ ബോയിങ് വിമാനത്തിന്റെ ചിറക് ഭാഗികമായി വേര്‍പെട്ടു. ഓര്‍ലാന്‍ഡോ ഇന്റര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് 62 യാത്രക്കാരും ആറ് കാബിന്‍ ജീവനക്കാരുമായി ഓസ്റ്റിന്‍ ബെര്‍ഗ്‌സ്‌ട്രോം വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യവേയാണ് ബോയിങ് 737 വിമാനത്തിന്റെ ഇടുത ഭാഗത്തെ ചിറകുകള്‍ വേര്‍പെട്ടത്. വിന്‍ഡോ സീറ്റിലിരുന്ന യാത്രക്കാരിയാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. വൈകാതെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സംഭവത്തില്‍ യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് 68 യാത്രക്കാരും ജീവനക്കാരും. ഇടതു ചിറകിന്റെ ഒരു ഭാഗമാണ് വേര്‍പെട്ടതെന്നും വിമാനം അറ്റകുറ്റപണികള്‍ക്കായി കയറ്റിയതായി ഡെല്‍റ്റ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ ആശങ്കയില്‍ കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.