വിമാനസർവ്വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് യാത്രാ ടിക്കറ്റ് ചെയ്തവർക്ക്, അതേ ടിക്കറ്റില്‍ വീണ്ടും യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ്. കോവിഡ് പശ്ചാത്തലത്തില്‍ സർവ്വീസുകള്‍ നിർത്തിവയ്ക്കുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2021 ഡിസംബർ 31 വരെ യാത്ര ചെയ്യാമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. 2020 മാർച്ച് 31 മുതല്‍ ഒക്ടോബർ 31 വരെയുളള സമയത്ത് യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം ലഭിക്കുക. എന്നാല്‍ വീണ്ടും ബുക്കിംഗ് നടത്തി വേണം യാത്ര ചെയ്യാന്‍. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുളള ടിക്കറ്റാണ് എടുക്കുന്നതെങ്കില്‍ ബാക്കി തുക ലഭിക്കില്ല. പ്രത്യേക ക്ലാസും അനുവദിക്കില്ല. ടിക്കറ്റ് നിരക്ക് കൂടുതലാണങ്കില്‍ യാത്രക്കാരില്‍ നിന്ന് ബാക്കി തുക ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.