റഷ്യയുടെ ആദ്യ കടല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌ന്റെ ഏറ്റവും വലിയ നാവിക നിരീക്ഷണ കപ്പല്‍ മുങ്ങി; കാണാതായ നാവികര്‍ക്കായി തിരച്ചില്‍

റഷ്യയുടെ ആദ്യ കടല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌ന്റെ  ഏറ്റവും വലിയ നാവിക നിരീക്ഷണ കപ്പല്‍ മുങ്ങി; കാണാതായ നാവികര്‍ക്കായി തിരച്ചില്‍

മോസ്‌കോ: റഷ്യന്‍ നാവിക സേന നടത്തിയ ഡ്രോണ്‍ ആക്രണണത്തില്‍ ഉക്രെയ്ന്‍ നാവിക സേനയുടെ ഏറ്റവും വലിയ കപ്പലായ സിംഫെറോപോള്‍ തകര്‍ന്നു. റേഡിയോ, ഇലക്ട്രോണിക്, റഡാര്‍, ഒപ്റ്റിക്കല്‍ നിരീക്ഷണത്തിനായി പത്ത് വര്‍ഷത്തിനിടെ കമ്മീഷന്‍ ചെയ്ത ലഗുണ ക്ലാസില്‍പ്പെടുന്ന കപ്പലാണിത്.

ഉക്രെയ്‌നിലെ ഒഡെസ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡാന്യൂബ് നദിയുടെ തീരത്തിനടുത്താണ് കപ്പല്‍ തകര്‍ന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണം ഉക്രെയ്ന്‍ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്

ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് ഉക്രെയ്ന്‍ നാവിക കപ്പലിനെ റഷ്യ ആക്രമിക്കുന്ന ആദ്യ സംഭവമാണിതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ഒരു ക്രൂ അംഗം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് നാവിക സേന വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങിയ കപ്പലിലെ ഭൂരിഭാഗം ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ നാവികര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.