നഴ്‌സിനെ നിരന്തരം കണ്ണുരുട്ടി കാണിച്ചു; ഇന്ത്യന്‍ വനിതാ ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ലണ്ടനിലെ തൊഴില്‍ കോടതി വിധി

നഴ്‌സിനെ നിരന്തരം കണ്ണുരുട്ടി കാണിച്ചു; ഇന്ത്യന്‍ വനിതാ ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ലണ്ടനിലെ തൊഴില്‍ കോടതി വിധി

ലണ്ടന്‍: കൂടെ ജോലി ചെയ്യുന്ന നഴ്‌സിനെ നിരന്തരം കണ്ണുരുട്ടി കാണിക്കുകയും അവഹേളിക്കുകയും ചെയ്ത ഇന്ത്യക്കാരിയായ ഡോക്ടര്‍ക്ക് ലണ്ടന്‍ തൊഴില്‍ ട്രൈബ്യൂണല്‍ കോടതി 25,254 പൗണ്ട് (ഏകദേശം 30 ലക്ഷം രൂപ) പിഴയിട്ടു.

ദന്ത ഡോക്ടറായ ജിസ്ന ഇഖ്ബാലിനെതിരെയാണ് വിധി. പരാതിക്കാരിയായ ഡെന്റല്‍ നഴ്സ് മോറിന്‍ ഹോവിസണ് ഈ നഷ്ടപരിഹാര തുക നല്‍കാനാണ് കോടതി ഉത്തരവ്.

ലണ്ടനിലെ എഡിന്‍ബര്‍ഗ് ഗ്രേറ്റ് ജങ്ഷന്‍ ഡെന്റല്‍ കേന്ദ്രത്തില്‍ നടന്ന തര്‍ക്കമാണ് പിന്നീട് കോടതിയിലെത്തിയത്. 40 വര്‍ഷത്തിലേറെ തൊഴില്‍ പരിചയമുള്ള നഴ്സാണ് മോറിന്‍. ഡെന്റല്‍ തെറാപ്പിസ്റ്റായ ജിസ്ന ജോലി സ്ഥലത്ത് വച്ച് കണ്ണുരുട്ടി കാണിക്കുകയും തുറിച്ചു നോക്കുകയും നിരന്തരം അനാദരവ് കാട്ടുകയും ചെയ്തുവെന്നാണ് മോറിന്റെ പരാതി.

ഇന്ത്യയില്‍ ദന്ത ഡോക്ടറായിരുന്നുവെങ്കിലും യു.കെയില്‍ പ്രാക്ടീസ് ചെയ്യാന്‍ ജിസ്ന യോഗ്യത നേടിയിരുന്നില്ല. ക്ലിനിക്കില്‍ മോറിന്‍ ചെയ്തു വന്ന റിസപ്ഷനിസ്റ്റിന്റെ ജോലിയും ജിസ്നയ്ക്ക് ചെയ്യേണ്ടതായി വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മോറിന്‍ ജോലി സ്ഥലത്ത് കരഞ്ഞതാണ് ഇരുവരും തമ്മിലെ പ്രശ്നങ്ങള്‍ വഷളാക്കിയത്.

മോറിനും ജിസ്നയും തമ്മിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച രേഖകളും തെളിവുകളും ട്രൈബ്യൂണലില്‍ ഹാജരാക്കിയിരുന്നു. മോറിന്റെ ആരോപണങ്ങള്‍ ജിസ്ന നിഷേധിച്ചെങ്കിലും കോടതി വിധി എതിരായിരുന്നു.

മോറിന്‍ ഭീഷണിക്കും ഒറ്റപ്പെടുത്തലിനും ഇരയായെന്ന് കോടതി കണ്ടെത്തി. ജോലി സ്ഥലത്തെ ഇത്തരം പ്രവൃത്തികള്‍ ഭീഷണിപ്പെടുത്തലായി കണക്കാക്കാമെന്നും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ തൊഴിലുടമ ഉത്തരവാദിയായിരിക്കുമെന്നും കോടതി വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.