ലണ്ടൻ: റോയൽ ആൽബർട്ട് ഹാളിൽ നടന്ന ബിബിസി പ്രോംസ് സംഗീത പരിപാടിക്കിടെ മെൽബൺ സിംഫണി ഓർക്കെസ്ട്രയുടെ പ്രകടനം തടസപ്പെടുത്തി പാലസ്തീൻ അനുകൂല പ്രതിഷേധക്കാർ.
ജ്യൂയിഷ് ആർട്ടിസ്റ്റ്സ് ഫോർ പാലസ്തീൻ എന്ന കൂട്ടായ്മയിലെ അംഗങ്ങളാണ് വേദിയിൽ പ്രതിഷേധവുമായി എത്തിയത്. “യൂ സൈലെൻസ്ഡ് ജേസൺ ഗില്ലം” (നിങ്ങൾ ജേസൺ ഗില്ലത്തെ മിണ്ടാതാക്കി) എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അവർ പത്ത് മിനിറ്റിലേറെ പരിപാടി തടസപ്പെടുത്തി. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ പുറത്താക്കി.
പ്രതിഷേധത്തിന്റെയും മുദ്രാവാക്യങ്ങളുടെയും പിന്നിൽ ഓസ്ട്രേലിയൻ പിയാനിസ്റ്റ് ജേസൺ ഗില്ലത്തുമായി ബന്ധപ്പെട്ട വിവാദമാണ്. 2024 ഓഗസ്റ്റിൽ മെൽബണിൽ നടന്ന ഒരു പരിപാടിയിൽ ഗില്ലം ‘Witness’ എന്ന സംഗീതകൃതി അവതരിപ്പിച്ചു. ഗാസയിൽ കൊല്ലപ്പെട്ട 100-ലധികം പത്രപ്രവർത്തകരെ അനുസ്മരിച്ചു കൊണ്ടും പത്രപ്രവർത്തകരെ ലക്ഷ്യമിടുന്നത് അന്തർദേശീയ നിയമ പ്രകാരം യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയും അദേഹം പ്രസംഗിച്ചു.
ഈ പ്രസ്താവനകളുടെ പിന്നാലെ മെൽബൺ സിംഫണി ഓർക്കെസ്ട്ര അദ്ദേഹത്തിന്റെ മറ്റൊരു പരിപാടി റദ്ദാക്കുകയായിരുന്നു. 'അനുമതി വാങ്ങാതെ പരിപാടിക്ക് മുന്നോടിയായി പ്രസ്താവന നടത്തിയതാണ് കാരണം' എന്നാണ് മെൽബൺ സിംഫണി ഓർക്കെസ്ട്രെ നൽകിയ വിശദീകരണം. എന്നാൽ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണെന്ന് ഗില്ലം ആരോപിക്കുന്നു.
ഇതിനെത്തുടർന്ന് ഗില്ലം മെൽബൺ സിംഫണി ഓർക്കെസ്ട്രക്കെതിരെ വിവേചനക്കേസ് ഫയൽ ചെയ്തു. ഓസ്‌ട്രേലിയൻ കോടതി കേസ് സ്വീകരിക്കുകയും 2025 ഡിസംബർ ഒന്ന് മുതൽ വിചാരണ ആരംഭിക്കുമെന്നും അറിയിക്കുകയും ചെയ്തു.
ജേസൺ ഗില്ലത്തിന്റെ കേസ് കലാരംഗത്ത് വലിയ പ്രതിഫലനമാണ് സൃഷ്ടിക്കുന്നത്.
പാലസ്തീൻ പ്രശ്നത്തെ കുറിച്ച് തുറന്നു പറയുന്ന കലാകാരന്മാർക്കെതിരായ സ്ഥാപനങ്ങളുടെ നടപടി അന്തർദേശീയ തലത്തിൽ വിവാദങ്ങൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ഈ കേസ് ആരംഭിക്കുന്നത്. കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യവും സാംസ്കാരിക സ്ഥാപനങ്ങളുടെ നിയന്ത്രണവും തമ്മിലുള്ള സംഘർഷത്തിന്റെ ഉദാഹരണമായി കേസ് ചർച്ച ചെയ്യപ്പെടുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.