കസ്റ്റഡി മര്‍ദ്ദനം മറച്ചു വയ്ക്കാന്‍ പൊലീസുകാര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു': വെളിപ്പെടുത്തലുമായി സുജിത്ത്

കസ്റ്റഡി മര്‍ദ്ദനം മറച്ചു വയ്ക്കാന്‍ പൊലീസുകാര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു': വെളിപ്പെടുത്തലുമായി സുജിത്ത്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവം പുറത്തു പറയാതിരിക്കാന്‍ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് മര്‍ദ്ദനത്തിനിരയായ സുജിത്ത്. തനിക്കും പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനും പൊലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് സുജിത്ത് പറയുന്നത്.

സംഭവ ദിവസം പൊലീസ് ജീപ്പോടിച്ച സുഹൈര്‍ എന്ന ഉദ്യോഗസ്ഥനും തന്നെ മര്‍ദ്ദിച്ചിരുന്നതായി സുജിത്ത് പറഞ്ഞു. ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയില്‍ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥര്‍ പിന്തിരിയുകയായിരുന്നു. ഇപ്പോള്‍ റവന്യൂ വകുപ്പിലാണ് സുഹൈര്‍ ജോലി ചെയ്യുന്നത്. തന്നെ മര്‍ദ്ദിച്ച അഞ്ച് പേര്‍ക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം.

എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ നടപടിയെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.

സംഭവത്തില്‍ രണ്ട് ശിക്ഷ പറ്റില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരിക്കുകയാണ്. നാല് പൊലീസുകാരുടെയും പ്രമോഷന്‍ മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞു. ഇന്‍ക്രിമെന്റ് രണ്ട് വര്‍ഷത്തേക്ക് തടഞ്ഞു. അതുകൊണ്ടു തന്നെ ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നും തുടര്‍ നടപടി കോടതി തീരുമാനപ്രകാരം മതിയെന്നുമാണ് ലഭിച്ച നിയമോപദേശം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.