ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നൂറുമേനി മഹാ സംഗമത്തിന്റെ തീം സോങ് പ്രകാശനം ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രോട്ടോ സിഞ്ചെള്ളൂസ് ഫാ. ആന്റണി ഏത്തക്കാടിന് നല്‍കി നിര്‍വ്വഹിക്കുന്നു. ലിസി ഫെര്‍ണാണ്ടസ്, ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ഡോ. റൂബിള്‍ രാജ്, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഡോ. ജോബിന്‍ എസ്. കൊട്ടാരം, പ്രൊഫ. ജോസഫ് ടിറ്റോ, ടോമി ആന്റണി കൈതക്കളം, സി. ചെറുപുഷ്പം, മറിയം ജോര്‍ജ് പൊട്ടന്‍കുളം എന്നിവര്‍ സമീപം.
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12,13 തിയതികളില്‍ എസ്.ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന നൂറു മേനി നൂറുമേനി മഹാ സംഗമത്തിന്റെ തീം സോങ് പ്രകാശനം ചെയ്തു.
ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രോട്ടോ സിഞ്ചെള്ളൂസ് ഫാ. ആന്റണി ഏത്തക്കാടിന് നല്‍കി പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. തീം സോങിന്റെ രചനയും സംഗീതവും നിര്‍വഹിച്ച സിനിമ നിര്‍മാതാവ് കൂടിയായ ലിസി ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു.
അതിരൂപതാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പോസ്റ്റോലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. റൂബിള്‍ രാജ്, മീഡിയ വില്ലേജ് മീഡിയ കോര്‍ഡിനേറ്റര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ജോബിന്‍ എസ്. കൊട്ടാരം, പ്രൊഫ. ജോസഫ് ടിറ്റോ, ആനിമേറ്റര്‍ സി. ചെറുപുഷ്പം, ടോമി ആന്റണി കൈതക്കളം, മറിയം ജോര്‍ജ് പൊട്ടന്‍കുളം എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി സീസണ്‍ നാലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പേരാണ് മഹാ സംഗമത്തിലും സമ്മാനദാന ചടങ്ങിലും പങ്കെടുക്കുന്നത്. സണ്ണി തോമസ് ഇടിമണ്ണിക്കലാണ് 'നൂറു മേനി'പരിപാടിയുടെ ചെയര്‍മാന്‍
നൂറുമേനി തീം സോങ് ഓണ്‍ലൈന്‍ മത്സരവും ഇതോടാനുബന്ധിച്ച് സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി വരെ നൂറു മേനി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 10 പേര്‍ക്ക് പ്രത്യേക സമ്മാനം ലഭിക്കും.
തീം വീഡിയോ പഠിച്ച് ഏതെങ്കിലും ഭാഗം കുടുംബമായാണ് പാടേണ്ടത്. ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590349400 എന്ന നമ്പറില്‍ ബന്ധപ്പെടുക.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.