ബിജെപിയിൽ പൊട്ടിത്തെറി; ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു

ബിജെപിയിൽ പൊട്ടിത്തെറി; ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു

തിരുവനന്തപുരം: ചതയ ദിനാഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം പാർട്ടി വിട്ടു. എസ്എൻഡിപി യോഗം അസിസ്റ്റൻറ് സെക്രട്ടറി കൂടിയായ കെ.എ ബാഹുലേയനാണ് ബിജെപി വിട്ടത്.

ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബാഹുലേയൻ രാജി പ്രഖ്യാപിച്ചത്. 'ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് ഞാന്‍ ബിജെപി വിടുന്നു' എന്നായിരുന്നു ബാഹുലേയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ശ്രീനാരായണഗുരു ജയന്തി നടത്തേണ്ടത് ഈഴവർ മാത്രമല്ലെന്ന വാദവുമായി മുൻ ഡിജിപിയും ബിജെപിക്കാരനുമായ ടി.പി. സെൻകുമാർ നേരത്തെ രംഗത്തെത്തിയിരുന്നു. ഒബിസി മോർച്ചയെ പരിപാടി ഏൽപ്പിച്ചത് എന്തിനാണെന്നും സെൻകുമാർ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടി.പി. സെൻകുമാറിന്റെ വിമർശനം.

എറണാകുളത്ത് ഒബിസി മോർച്ച സംഘടിപ്പിക്കുന്ന ഗുരു സംഗമത്തിൻ്റെ പോസ്റ്റർ പങ്കുവെച്ചായിരുന്നു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ വിമർശനം. നാം ഒരു വർഗത്തിൻ്റെ ആളല്ലെന്ന് ഗുരുദേവൻ പറഞ്ഞത് മറന്നോ എന്ന് സെൻകുമാർ ചോദിക്കുന്നു. ഗുരു ദേവൻ 1916ൽ തന്നെ പറഞ്ഞ കാര്യങ്ങൾ മറന്നാണ് നമ്മൾ പ്രവർത്തിക്കുന്നതെന്നും ടി.പി സെൻകുമാർ വിമർശിച്ചു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.