ദുബായ്: വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ മരുന്നുകള്‍ നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശവുമായി യുഎഇ. പ്രമേഹം, രക്തസമ്മര്‍ദം, ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് മരുന്ന് നല്‍കുന്നതിനാണ് പുതിയ മാര്‍ഗ നിര്‍ദേശം അധികൃതര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ സ്‌കൂള്‍ അന്തരീക്ഷം ഒരുക്കുവാനും വേണ്ടിയാണ് പുതിയ നീക്കം.
കുട്ടികളുടെ ആരോഗ്യത്തെപ്പറ്റിയുള്ള വിവരം നല്‍കാന്‍ മാതാപിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് കഴിക്കേണ്ട കുട്ടികളുടെ രോഗം സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം സ്‌കൂളുകളില്‍ നല്‍കണം. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികളെ പ്രത്യേകം നീരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും.
വിട്ടുമാറാത്ത അസുഖങ്ങള്‍ കുട്ടിയ്ക്ക് ഉണ്ടെങ്കില്‍ അത് മറച്ചുവയ്ക്കരുത്. സ്‌കൂളിലെ അഡ്മിനിസ്‌ട്രേഷനെയും നഴ്‌സിനെയും രോഗ വിവരങ്ങള്‍ അറിയിക്കണം. മാതാപിതാക്കള്‍ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതി നല്‍കിയാല്‍ മാത്രമേ സ്‌കൂള്‍ സമയങ്ങളില്‍ മരുന്നുകള്‍ നല്‍കുകയുള്ളൂ എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ആന്റിബയോട്ടിക്ക്, ഇന്‍സുലിന്‍ തുടങ്ങിയവ നല്‍കേണ്ട വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ആ വിവരം മാതാപിതാക്കള്‍ സ്‌കൂളിനെ അറിയിക്കണം. യഥാര്‍ത്ഥ പായ്ക്കറ്റിലുള്ള മരുന്നുകളും ഡോക്ടറുടെ കുറിപ്പും സമ്മത പത്രവും ഉള്‍പ്പെടെ ക്ലിനിക്കില്‍ ഏല്‍പിക്കണം. മരുന്നുകള്‍ ക്ലിനിക്കില്‍ സുരക്ഷിതമായി സൂക്ഷിച്ച് കൃത്യ സമയത്ത് നല്‍കും. കുട്ടികളുടെ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.