ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാന മന്ത്രി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രതികരിച്ചു.
ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവച്ച കുറിപ്പ് എക്സില്‍ പങ്കുവച്ചാണ് ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പ്രതികരണം അറിയിച്ചത്. ചര്‍ച്ചകള്‍ എത്രയും വേഗം ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിച്ച് വരികയാണ്. ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെയും യു.എസിലെയും ജനങ്ങള്‍ക്ക് സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു മോഡിയുടെ പ്രതികരണം.
ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ആയിരുന്നു ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ട്രംപിന്റെ കുറിപ്പ്. ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തില്‍ എത്താന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ട്രംപ് കുറിച്ചു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവയും 25 ശതമാനം അധിക പിഴയും ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. അടുത്തിടെ വൈറ്റ് ഹൈസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഇന്ത്യയുമായി പ്രത്യേക ബന്ധമുണ്ടെന്നും മോഡി അടുത്ത സുഹൃത്താണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.