രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല; നിലപാട് വ്യക്തമാക്കി ആരോപണമുന്നയിച്ച സ്ത്രീകള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ല; നിലപാട് വ്യക്തമാക്കി ആരോപണമുന്നയിച്ച സ്ത്രീകള്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്ക് താല്‍പര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ട് സ്ത്രീകള്‍. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദ രേഖയിലുള്ള സ്ത്രീയുമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംസാരിച്ചിരുന്നു.

എന്നാല്‍ അവര്‍ നിയമ നടപടിക്ക് താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗര്‍ഭഛിദ്രത്തിന് രാഹുല്‍ യുവതിയെ നിര്‍ബന്ധിക്കുന്നതായിരുന്നു പുറത്തു വന്ന ശബ്ദരേഖയിലുണ്ടായിരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ മോശമായി പെരുമാറിയെന്നാരോപിച്ച കൊച്ചിയിലെ യുവ നടിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച അവര്‍ നിയമ നടപടിക്കില്ലെന്നും വ്യക്തമാക്കി.

ആരോപണമുന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതി മൊഴി നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയവരുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാന്‍ ഡിസിസി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വര്‍ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണിത്.

പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെപിസിസി ആവശ്യപ്പെട്ടാല്‍ രാഹുലിന് പ്രവര്‍ത്തകര്‍ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ പുറത്തു വന്നതിന് ശേഷം രാഹുല്‍ പാലക്കാട് എത്തിയിട്ടില്ല.

അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്ക് മേധാവിത്വമുള്ള മണ്ഡലത്തില്‍ ഇങ്ങനെ മാറി നില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.