സ്‌റ്റോക്‌ഹോം: 2025 ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ക്ക് മേരി ഇ. ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം.
ശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തിലെ റെഗുലേറ്ററി ടി കോശങ്ങളെ കണ്ടെത്തിയതാണ് പ്രധാന നേട്ടം. ശരീര കോശങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന സൂക്ഷ്മാണുക്കളില്‍ നിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇത്തരം സൂഷ്മാണുക്കള്‍ക്ക് വ്യത്യസ്ത രൂപങ്ങളാണുള്ളത്.
ഇവയില്‍ പലതും ഒളിച്ചിരിക്കാനായി മനുഷ്യ കോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.
ഇതുവഴി പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതില്‍ നിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്.
രോഗ പ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും എന്തുകൊണ്ടാണ് നമുക്ക് ഗുരുതരമായ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ പെട്ടെന്ന് പിടിപെടാത്തതെന്നും മനസിലാക്കുന്നതില്‍ ഇവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായെന്ന് നൊബേല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഓലെ കാംപെ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.