മെൽബൺ: ഓസ്‌ടേലിയയും പാപുവ ന്യൂ ഗിനിയ (പിഎന്‍ജി)യും തമ്മില്‍ സുപ്രധാന കരാറില്‍ ഒപ്പുവച്ചു. പുക് പുക് എന്നറിയപ്പെടുന്ന ഉടമ്പടി സൈനിക ആക്രമണമുണ്ടായാല്‍ ഇരു രാജ്യങ്ങളും പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നു.
പിഎന്‍ജിയുടെ അമ്പതാം വാര്‍ഷിക വേളയില്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതിയിരുന്നതെന്നെങ്കിലും പിന്‍എന്‍ജി പാര്‍ലമെന്റ് കരാര്‍ അംഗീകരിക്കാന്‍ വൈകിയതോടെയാണ് കരാര്‍ വൈകിയത്.
ഓസ്‌ട്രേലിയയ്ക്കും പിഎന്‍ജിക്കും ഈ ഉടമ്പടി വലിയ പ്രാധാന്യമുള്ളതാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. 70 വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയുടെ ആദ്യത്തെ പുതിയ സഖ്യമാണ് പിഎന്‍ജിയുമായി നിലവില്‍ വന്നത്. പിന്‍എന്‍ജിയെ കൂടാതെ അമേരിക്കയുമായും ന്യൂസിലന്‍ഡുമായും ഓസ്‌ട്രേലിയയ്ക്ക് സമാന സഖ്യമുണ്ട്. ഏറ്റവും അടുത്ത അയല്‍ക്കാരന്‍ സഖ്യ കക്ഷിയാകുന്നത് വലിയ ബഹുമതിയാണെന്നും ആന്റണി ആല്‍ബനീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.