അയർലണ്ട് നാഷണൽ മാതൃവേദിക്ക് പുതിയ നേതൃത്വം

അയർലണ്ട് നാഷണൽ മാതൃവേദിക്ക് പുതിയ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ നാഷണൽ മാതൃവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു. ഒക്ടോബർ ഒന്നിന് നാഷണൽ ഡയറക്ടർ ഫാ. സജി പൊന്മിനിശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടുത്ത രണ്ട് വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:പ്രസിഡൻ്റ് : റോസ് ജേക്കബ് (ഡബ്ലിൻ), വൈസ് പ്രസിഡൻ്റ് : സോളി ഇമ്മാനുവൽ (ബെൽഫാസ്റ്റ്), സെക്രട്ടറി : റിക്‌സി ജോൺ (കോർക്ക്), ജോയിൻ്റ് സെക്രട്ടറി : ലൻജു അലൻ (ഗാൽവേ), ട്രഷറർ : മേരി കുര്യൻ (ഡബ്ലിൻ), പി.ആർ.ഒ : സിജി എബ്രഹാം (ബെൽഫാസ്റ്റ്), ഇൻ്റർസെഷൻ കോ-ഓർഡിനേറ്റർ: സോണിമോൾ ജോൺ (കോർക്ക്)
ഭാര്യ, അമ്മ, കുടുംബിനി എന്ന നിലകളിൽ സ്ത്രീകളുടെ ദൗത്യങ്ങളെ ആത്മീയവും സാമൂഹികവുമായ ദിശകളിൽ തിരിച്ചറിയാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കാനുമാണ് മാതൃവേദി പ്രവർത്തിക്കുന്നത്. സീറോ മലബാർ സഭയിലെ വിവാഹിതരായ സ്ത്രീകളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യം “മാതാക്കളിലൂടെ കുടുംബ നവീകരണം” എന്നതാണ്.

പ്രവാസികളായ സ്ത്രീകളുടെ ആത്മീയ വളർച്ചക്കും സാമൂഹിക ഉന്നമനത്തിനുമായി മാതൃവേദി വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് ഹാർദ്ദമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചുകൊണ്ട്, അവരുടെ നേതൃത്വത്തിൽ അയർലണ്ട് നാഷണൽ മാതൃവേദി കൂടുതൽ ആത്മീയ ഐക്യവും വളർച്ചയും കൈവരിക്കട്ടെയെന്ന് ഫാ. സജി പൊന്മിനിശേരി ആശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.