ടെല്‍ അവീവ്: ഗാസയില്‍ ബന്ദി മോചനം ആരംഭിച്ചു. ആദ്യ ഘട്ടമായി ഏഴ് ഇസ്രയേലി ബന്ദികളെ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) ഹമാസ് കൈമാറി. ഇന്ന് മോചിപ്പിക്കുന്ന ജീവനോടെയുള്ള 20 ബന്ദികളുടെ പേര് വിവരങ്ങളും ഹമാസ് കൈമാറിയെന്നാണ് വിവരം.
റെഡ് ക്രോസിന് ഏഴ് ബന്ദികളെ കൈമാറി എന്ന സ്ഥിരീകരണത്തിന് പിന്നാലെ, ഇസ്രയേലും അവരുടെ ഭാഗം നിറവേറ്റുന്നിടത്തോളം കാലം വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.
'ഈ കരാര്‍ ഞങ്ങളുടെ ജനതയുടെ ഉറച്ച നിലപാടിന്റെയും പ്രതിരോധത്തിന്റെയും ഫലമാണ്. മാസങ്ങള്‍ക്ക് മുന്‍പേ അധിനിവേശ ശക്തികള്‍ക്ക് അവരുടെ ബന്ദികളില്‍ ഭൂരിഭാഗത്തെയും ജീവനോടെ തിരികെ ലഭിക്കുമായിരുന്നു. എന്നാല്‍ അവര്‍ കാലതാമസം വരുത്തുന്നത് തുടര്‍ന്നു.'-എന്നായിരുന്നു ഹമാസിന്റെ പ്രസ്താവന.
അതേസമയം മോചിതരായ ബന്ദികളെ സ്വീകരിക്കുന്നതിനും മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇസ്രയേലിന്റെ മുഴുവന്‍ ആരോഗ്യ സംവിധാനവും തയ്യാറായിരിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു. ബന്ദികളെ സ്വീകരിക്കുന്നതിനായി ഇസ്രയേലില്‍ വന്‍ജനാവലി ഒത്തുകൂടിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗാസക്കാരുള്‍പ്പടെ രണ്ടായിരത്തോളം പാലസ്തീനികളെ ഇസ്രയേലും മോചിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.