'സര്‍ക്കാരിനോട് എന്നും ബഹുമാനം; സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് തിരിച്ചെത്തിയാല്‍ കുട്ടിയെ സ്നേഹത്തോടെ പഠിപ്പിക്കും'

'സര്‍ക്കാരിനോട്  എന്നും ബഹുമാനം; സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് തിരിച്ചെത്തിയാല്‍ കുട്ടിയെ സ്നേഹത്തോടെ പഠിപ്പിക്കും'

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിന്‍. സ്‌കൂളിലെ നിയമങ്ങള്‍ പാലിച്ചെത്തിയാല്‍ കുട്ടിയെ സ്‌നേഹത്തോടെ പഠിപ്പിക്കും.

സര്‍ക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും എന്നും ബഹുമാനമേയുള്ളൂവെന്നും അവര്‍ പറഞ്ഞു. കുട്ടിക്ക് ഇനി സ്‌കൂളില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പിതാവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മാധ്യമങ്ങളെ കണ്ടത്.

സ്‌കൂളിലെ നിയമങ്ങളും നിബന്ധനകളും അനുസരിച്ച് വിദ്യാര്‍ഥിനി വന്നാല്‍ ആദ്യദിനം വന്ന അതേ സ്നേഹത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുവോളം ആ കുഞ്ഞിന് വിദ്യ നല്‍കാന്‍ തങ്ങള്‍ തയ്യാറാണ്.

പാഠ്യപദ്ധതിക്ക് പുറമേ കുട്ടികള്‍ക്ക് ഇന്ത്യയുടെയും കേരളത്തിന്റെയും സാംസ്‌കാരിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മനുഷ്യത്വത്തെക്കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും തങ്ങള്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കാറുണ്ട്.

പല വിഷയങ്ങളും കോടതിയുടെ മുന്നിലാണ്. അതിനാല്‍ കൂടുതല്‍ പറയുന്നില്ല. നിയമം അതിന്റെ വഴിക്ക് പോകട്ടെ. തങ്ങള്‍ കോടതിയെയും സര്‍ക്കാരിനെയും എന്നും ബഹുമാനിച്ചിട്ടേയുള്ളു. അത് തുടരുകയും ചെയ്യുമെന്ന് സിസ്റ്റര്‍ ഹെലീന ആല്‍ബിന്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.