നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് സെൽവരാജൻ ദാസനെ ലിയോ പതിനാലാമൻ പാപ്പ നിയമിച്ചു. പ്രായപരിധി എത്തിയതിനാൽ സ്ഥാനമൊഴിഞ്ഞ ബിഷപ്പ് വിൻസെന്റ് സാമുവേലിന്റെ ഒഴിവിലേക്കാണ് പുതിയ നിയമനം നടന്നത്.
2025 ഒക്ടോബർ 18 ന് വത്തിക്കാൻ പ്രഖ്യാപിച്ച നിയമനത്തിലൂടെയാണ് ബിഷപ്പ് സെൽവരാജൻ ദാസൻ രൂപതയുടെ രണ്ടാം മെത്രാനാകുന്നത്. 1962 ജനുവരി 27 ന് വലിയവിളയിൽ ജനിച്ച ബിഷപ്പ് സെൽവരാജൻ ദാസൻ 1987 ഡിസംബർ രണ്ടിന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു.
2025 ഫെബ്രുവരി ഏട്ടിന് അദേഹം നെയ്യാറ്റിൻകര രൂപതയുടെ സഹായമെത്രാനായി നിയമിതനായി. മാർച്ച് 25 ന് മെത്രാഭിഷേകം നടത്തി. ഇപ്പോൾ അതേ രൂപതയുടെ മെത്രാനായാണ് ബിഷപ്പ് വിൻസെന്റ് സാമുവേൽ നിയമിതനായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.