തൃശൂര്‍: ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള ക്രൈസ്തവ സഭ അതുകൊണ്ടു തന്നെ ഭാരതീയമാണെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണ്. മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ആശങ്ക അറിയിച്ചതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
അതേസമയം കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണെന്ന് അദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.