പ്രസവ ശേഷം യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പരാതി

പ്രസവ ശേഷം യുവതി അണുബാധയേറ്റ് മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: പ്രസവ ശേഷം യുവതി അണുബാധമൂലം മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ പരാതി.

കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. കഴിഞ്ഞ 22 നായിരുന്നു ശിവ പ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 ന് പനി ഉണ്ടായതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ ഇന്ന് ഉച്ചയോടെയാണ് ശിവ പ്രിയയുടെ മരണം സംഭവിച്ചത്. പ്രസവത്തിന് എത്തിയ യുവതി ബാക്ടീരിയല്‍ അണുബാധയെ തുടര്‍ന്നാണ് മരിച്ചതെന്നും അണുബാധ ഉണ്ടായത് ആശുപത്രിയില്‍ നിന്നാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. ഡിസ്ചാര്‍ജ് സമയത്ത് യുവതിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ വ്യക്തത വരാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.