വാഷിങ്ടൺ: ഗാസയിൽ നിന്ന് മോചിതരായ 17 പേരെയും അവരുടെ കുടുംബാംഗങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. മോചിതരായവരെ അദേഹം ‘ഹീറോസ്’ എന്നാണ് വിശേഷിപ്പിച്ചത്. ട്രംപുമായും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്താനായാണ് മോചിതരുടെ സംഘം വ്യാഴാഴ്ച വാഷിങ്ടൺ ഡിസിയിൽ എത്തിയത്.
യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരുമായും ഇവർ ചർച്ചകൾ നടത്തുകയും യുഎസ് കോൺഗ്രസ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
മോചിതരായവരിൽ ഉൾപ്പെട്ട ഗാലി, സിവ് ബെർമൻ എന്ന ഇരട്ട സഹോദരങ്ങളാണ് ജൂതമത വിശ്വാസത്തിന്റെ പ്രധാന ചിഹ്നങ്ങളിലൊന്നായ മെസൂസ ട്രംപിന് സമ്മാനിച്ചത്. ജൂതമത വിശ്വാസസംഹിതയായ തോറയിലെ വാക്യങ്ങൾ ആലേഖനം ചെയ്ത കടലാസ് ചുരുളാണിത്. ജൂതവിശ്വാസികൾ വീടുകളുടെ വാതിൽപടികളിൽ ഇത് പതിവാറുണ്ട്.
ഒക്ടോബർ ഏഴിന് ഹമാസ് ആക്രമിച്ച കിബ്ബൂട്ട്സ് കഫർ അസായിലെ തങ്ങളുടെ തകർന്ന വീട്ടിലെ വാതിൽപ്പടിയിൽനിന്ന് എടുത്ത മെസൂസയാണ് ബെർമൻ കുടുംബം ട്രംപിന് നൽകിയത്. തങ്ങളെ മോചിപ്പിക്കാൻ ട്രംപ് ഭരണകൂടം നടത്തിയ ശ്രമങ്ങൾക്കുള്ള നന്ദി സൂചകമായാണ് 'സംരക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും' ഈ ചിഹ്നം അവർ പ്രസിഡന്റിന് കൈമാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.