യാങ്കൂണ്‍: സൈനിക ഭരണകൂടം അധികാരം കൈയ്യാളിയ ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മ്യാന്‍മര്‍ ജനത. രാജ്യത്തിന്റെ പല ഭാഗങ്ങളിലും യുദ്ധം തുടരുന്നതിനാല്‍ സൈനിക സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് തിരഞ്ഞെടുപ്പ്.
ഓങ് സാന്‍ സൂകിയുടെ ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി 2021 ല്‍ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണെന്നുള്ള പ്രത്യേകതയുമുണ്ട്.
സൈന്യം അധികാരം പിടിച്ചതിന് ശേഷം ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ആഭ്യന്തര യുദ്ധങ്ങളിലേക്ക് നയിച്ചതാണ് ഇന്ന് മ്യാന്‍മര്‍ നേരിടുന്ന പ്രശ്നം. എന്നാല്‍ ഈ തിരഞ്ഞെടുപ്പിനെ ജനാധിപത്യത്തിലേക്കുള്ള മടക്കം എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 330 ടൗണ്‍ഷിപ്പുകളില്‍ 102 എണ്ണത്തിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം 2026 ജനുവരി 11 നും മൂന്നാം ഘട്ടം 2026 ജനുവരി 25 നും നടക്കും.
ഫലം ജനുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 57 പാര്‍ട്ടികള്‍ മത്സര രംഗത്തുണ്ടെങ്കിലും ആറ് പാര്‍ട്ടികള്‍ തമ്മിലാണ് ദേശീയ തലത്തില്‍ പോരാട്ടം നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.