സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം; ബാറിൽ സ്ഫോടനവും തീപിടുത്തവും; നിരവധി മരണം

സ്വിറ്റ്‌സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ വൻ ദുരന്തം; ബാറിൽ സ്ഫോടനവും തീപിടുത്തവും; നിരവധി മരണം

സൂറിച്ച്: ആനന്ദാരവങ്ങൾക്കിടെ സ്വിറ്റ്‌സർലൻഡിനെ നടുക്കി വൻ ദുരന്തം. ആൽപൈൻ സ്കീ റിസോർട്ട് ടൗണായ ക്രാൻസ് മൊണ്ടാനയിലെ ബാറിലുണ്ടായ സ്ഫോടനത്തിലും തുടർന്നുള്ള അഗ്നിബാധയിലും നിരവധി പേർ മരിച്ചു. വിനോദ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ‘ലെ കോൺസ്റ്റലേഷൻ’ എന്ന ബാറിലാണ് പുതുവർഷാഘോഷങ്ങൾക്കിടെ പുലർച്ചെ ഒന്നരയോടെ ദുരന്തമുണ്ടായത്.

ആഘോഷങ്ങൾ പാരമ്യത്തിലെത്തി നിൽക്കെ ബാറിനുള്ളിൽ ശക്തമായ സ്ഫോടനം ഉണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന് പടർന്ന തീയിൽ ബാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സ്വിസ് പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സുരക്ഷാ സജ്ജീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി പൊലീസ് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം മാത്രമേ അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച് കൂടുതൽ വ്യക്തത വരികയുള്ളൂ.

പുതുവർഷത്തെ വരവേൽക്കാൻ ലോകമെമ്പാടും ആഘോഷങ്ങൾ നടക്കുമ്പോഴുണ്ടായ ഈ ദുരന്തം പ്രവാസി മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.