"സംഗീതമല്ല, എനിക്ക് പ്രാർത്ഥനയാണ് ലഹരി"; മൈതാനത്തെ ആവേശക്കടലിനിടയിൽ ശാന്തനായി ഫെർണാണ്ടോ മെൻഡോസ


ലണ്ടൻ: കായിക ലോകത്ത് മത്സരത്തിന് തൊട്ടുമുൻപ് ആവേശം കൂട്ടാൻഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നത് താരങ്ങളുടെ പതിവാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി പ്രാർത്ഥനയിലും ധ്യാനത്തിലും അഭയം തേടുന്ന ഒരു കത്തോലിക്കാ ഫുട്ബോൾ താരം ഇപ്പോൾ ലോകശ്രദ്ധ നേടുകയാണ്. ഇൻഡ്യാന ക്വാർട്ടർബാക്ക് ഫെർണാണ്ടോ മെൻഡോസയാണ് തന്റെ വേറിട്ട ശൈലി കൊണ്ട് ആരാധകരുടെ മനം കവരുന്നത്.

2026 ജനുവരി ഏഴിന് പീച്ച് ബൗളിൽ ഒറിഗോണിനെതിരെ നടന്ന നിർണ്ണായക സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മെൻഡോസ തന്റെ രഹസ്യം വെളിപ്പെടുത്തിയത്. "സത്യം പറഞ്ഞാൽ മത്സരത്തിന് മുൻപ് ഞാൻ ഹൈപ്പ് പാട്ടുകൾ കേൾക്കാറില്ല. കാരണം എനിക്ക് ആ സമയത്ത് മനസ്സിനെ ശാന്തമാക്കണം, സമചിത്തത പാലിക്കണം. ഗെയിമിന് മുൻപ് ഞാൻ പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യാറുണ്ട്."- ഫെർണാണ്ടോ മെൻഡോസ പറഞ്ഞു.

മെൻഡോസയുടെ ഈ വാക്കുകൾ അടങ്ങിയ വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്പോർട്സ് താരങ്ങൾക്കിടയിലെ ഈ ആത്മീയ ബോധത്തെയും ലാളിത്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. മത്സരത്തിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും ദൈവത്തിൽ ആശ്രയിച്ച് ശാന്തത കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ മനസിനെ ആരാധകർ വാഴ്ത്തുന്നു.

ഫുട്ബോൾ മൈതാനത്തെ വീറും വാശിയും മാത്രമല്ല ഒരു കായികതാരത്തിന്റെ മാനസികമായ കരുത്തും അച്ചടക്കവും എങ്ങനെ പ്രാർത്ഥനയിലൂടെ വളർത്താം എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഫെർണാണ്ടോ മെൻഡോസ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.